അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .
ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ് ഹിൽ ശാഖയുടെ 21 മത് വാർഷികാഘോഷം ഞായറാഴ്ച, ഏപ്രിൽ 08 തിയതി വൈകിട്ട് 05.30 മണിമുതൽ സയണിലെ ശ്രീ ഷണ്മുഖാനന്ദ ചന്ദ്രശേഖരാനന്ദ സരസ്വതി ഓഡിറ്റോറിയത്തിൽ (ഷണ്മുഖാനന്ദ ഹാൾ – കിംഗ് സർക്കിൾ) വെച്ച് വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.
ഗുരുദേവൻ ജനിക്കുന്നത് ഒരു ഈഴവകുടുംബത്തിൽ ആണ് ജാതിവ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം പൊരുതുകയും എല്ലാ മനുഷ്യരെയും ഒരുപോലെകാണാൻ അദ്ദേഹം ജനങ്ങൾക്ക് ജ്ഞാനം നൽകി. " ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്" എന്ന അദ്ദേഹത്തിന്റെ മഹത് വചനം ഇതിനൊരുദാഹരണം മാത്രം. മനുഷ്യ ജീവിതത്തെ സമഗ്രമായി കാണാനും മാറുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കാലേക്കൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെയും സാംസ്‌ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീർത്തിരുന്നകാലം.
സ്വാമി വിവേകന്ദനന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കി കേരളത്തെയും മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലേക്കുയർത്തിയ അപൂര്‍വ സമന്വയമായിരുന്നു ഗുരു.