കൊച്ചി: അഭിമന്യുവധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്‍റെ അന്വേഷണം ശരിയായദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രതികളേക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സിറ്റിപോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് വ്യക്തമാക്കിയതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സെന്‍ട്രല്‍ സിഐ അനന്ത് ലാലിനെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീക്ഷണര്‍ എസ്.ടി. സുരേഷ് കുമാറിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
