മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ 'രാജ്യത്തിന്റെ പിതാവ്' എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ വിശേഷിപ്പിച്ചു . മോദിയുടെ 69ആം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് മോദിയെ 'രാഷ്ട്രപിതാവെ'ന്ന് വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ മനപ്പൂർവം വിസ്‌മൃതിയിലേക് തള്ളാനും മോദിയെ രാഷ്ട്രപിതാവായ അവരോധിക്കാനുമുള്ള ഗൂഡനീക്കത്തിന്റെ ഭാഗമായാണ് അമൃതയുടെ ഈ ട്വീറ്റ് എന്നാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും പ്രതിപക്ഷ പാർട്ടികളും വിമർശിക്കുന്നത്.