അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാര്‍: ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്

44 0

കൊച്ചി: അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാരെന്ന് നടനും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍. അവര്‍ സിനിമയില്‍ സജീവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ എന്നും തകര്‍ക്കാന്‍ ശ്രമിക്കുന്ന അവര്‍ പുതിയ സംഘടന ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നു എന്നത് നല്ല കാര്യം തന്നെയെന്നും ഗണേഷ് പറയുന്നു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിലാണ് ഗണേഷ്‌കുമാറിന്റെ പരാമര്‍ശം. ഒരു സ്വകാര്യ വാര്‍ത്താചാനല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നാണ് ഇടവേള ബാബുവിന് ഗണേഷ് നല്‍കുന്ന മുന്നറിയിപ്പ്. ഇതെല്ലാം രണ്ടു ദിവസം കഴിയുമ്പോള്‍ കെട്ടടങ്ങും. 

ചാനലുകാരെയും പത്രക്കാരേയും സംബന്ധിച്ച്‌ മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച്‌ ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗിക്കും. ഏത് പ്രസ്ഥാനമായും ആരായാലും കുഴപ്പില്ല. അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിക്കുന്നുണ്ട്. നടിമാര്‍ രാജിവച്ച്‌ പോയതില്‍ അമ്മയുടെ ഒരംഗവും ചാനലുകളിലും മറ്റും പ്രതികരിക്കരുത്. അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ അവര്‍ക്ക് സംഘടനയെ വേണ്ടത്തതിനാലാണ്. അമ്മ നടത്തിയ മെഗാഷോയില്‍ പോലും അവര്‍ സഹകരിച്ചിട്ടില്ല. ഇവര്‍ ഒരു കാര്യത്തിലും സഹകരിക്കാറില്ലെന്നും . പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ അമ്മ ഒരു രാഷ്ട്രീയ സംഘടനയുമല്ല. അതുകൊണ്ട് ഇമേജ് നോക്കി പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. സിനിമയിലെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണെന്നും ഗണേഷ് പറയുന്നു. 

രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത് അവരുടെ പേരും ചിത്രവും വരുന്നതിനാണ്. അമ്മയ്‌ക്കെതിരെ പ്രതികരിച്ച്‌ കൈയടി നേടാന്‍ വേണ്ടിയാണ്. ഇപ്പോള്‍ വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരു പണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. അവര്‍ പലതും പറഞ്ഞുവരും. ഇവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുമില്ല. നമ്മള്‍ ഇതിനു മറുപടി കൊടുക്കരുത്. ദയവുചെയ്ത് ഇതിന് കൈ കൊടുക്കരുത്. അതേസമയം, പുറത്തുവന്നത് തന്റെ ശബ്ദ രേഖ തന്നെയാണെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പുറത്തുവന്നത് ശബ്ദരേഖയുടെ ഒരു ഭാഗം മാത്രമാണ്. ശബ്ദരേഖ പുറത്തുവന്നത് അമ്മയില്‍ നിന്നാണ്. ഇക്കാര്യത്തില്‍ പരിശോധന വേണമെന്നു ആവശ്യപ്പെടും. സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിനെല്ലം പിന്നില്‍. ഒരു വിഭാഗം മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഇന്ത്യന്‍ പൗരനെന്ന നിലയില്‍ തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Related Post

ഇന്നും കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദ്ദേശം നൽകി 

Posted by - Apr 23, 2018, 08:23 am IST 0
തിരുവനന്തപുരം: കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ടരമുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരാമെന്ന് മുന്നറിയിപ്പ്. തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ്…

ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ബൂ​ട്ടി​ട്ട് എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശു​ദ്ധി​ക്രി​യ ന​ട​ത്താ​ന്‍ ത​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

Posted by - Dec 19, 2018, 01:52 pm IST 0
സ​ന്നി​ധാ​നം: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ബൂ​ട്ടി​ട്ട് എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശു​ദ്ധി​ക്രി​യ ന​ട​ത്താ​ന്‍ ത​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ഇ​തേ​തു​ട​ര്‍​ന്നു ക്ഷേ​ത്ര​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കി. ഭിന്നലിംഗക്കാര്‍ ചൊ​വ്വാ​ഴ്ച സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ അ​വ​ര്‍​ക്ക്…

മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി

Posted by - Jan 4, 2019, 02:07 pm IST 0
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഒരാഴ്ച മുമ്പേ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ്. പരാതി ലഭിച്ചിട്ട്…

ഉരുള്‍പൊട്ടല്‍: മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted by - Jun 15, 2018, 08:17 am IST 0
കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ 12 പേരെക്കൂടി കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍…

Leave a comment