ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ അധിപേക്ഷിച്ച ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി

152 0

തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ  പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് :

ആംബുലൻസിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. കർശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയിൽപ്പെടുത്തിയ സുഹൃത്തുക്കൾക്ക് നന്ദി.

ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. 

കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായി  മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ സമാനതകളില്ലാത്ത പ്രാര്‍ത്ഥനയുമായാണ് കേരളം കാത്തിരുന്നത്. 

തെരുവോരങ്ങളെല്ലാം ഒരേ മനസ്സാല്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്ക്കൊപ്പം നിന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും  വര്‍ഗീയത നിറഞ്ഞ കുറിപ്പെഴുതുകയായിരുന്നു ബിനില്‍ സോമസുന്ദരം. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്.  

ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. 

എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്.

Related Post

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Jun 8, 2018, 08:01 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയിലുമാണ്…

നടിയെ ആക്രമിച്ച കേസ്:  വിചാരണ ബുധനാഴ്ച

Posted by - Mar 12, 2018, 03:00 pm IST 0
നടിയെ ആക്രമിച്ച കേസ്:  വിചാരണ ബുധനാഴ്ച നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി…

സൈനികന്റെ വീട് ആക്രമിച്ച കേസ്: സംഭവം കൊല്ലത്ത് 

Posted by - Jul 8, 2018, 01:32 pm IST 0
കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ചു. സംഭവത്തില്‍  5 എസ് ഡി പി ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് നിന്നെത്തിയ അന്വേഷണ സംഘമാണ് കണ്ണൂരില്‍ നിന്ന്  എസ്…

മുബൈയിൽ കഥകളി സംഗീത പരിപാടി അരങ്ങേറി

Posted by - Oct 21, 2019, 04:33 pm IST 0
മുംബൈ: ലയോട്ട  – ലാവണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡിഷണൽ  ആർട്ടിന്റെയും ശ്രുതിലയ ഫൈൻ ആര്ട്സിന്റെയും  നേതൃത്വത്തിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി കഥകളിപ്പദങ്ങളുടെ അവരതരണവും മുംബൈയിൽ അരങ്ങേറി.…

കോളേജുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിവസം 

Posted by - Sep 13, 2018, 10:03 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിവസം. പ്രളയ ദുരന്തത്തെ തുടര്‍ന്ന് ക്ലാസുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് ഈ തീരുമാനം. അവധി ദിനങ്ങളില്‍ ക്ലാസുകള്‍ നടത്തി കൃത്യസമയത്ത് തന്നെ…

Leave a comment