ആന്റോ പുത്തിരി അന്തരിച്ചു

76 0

കൊച്ചി : ആന്റോ  പുത്തിരി , ഫ്ലവർസ്  ചാനൽ മാർക്കറ്റിംഗ് മേധാവി (53 )  ഹൃദയാഘത്തെ  തുടർന്ന്  കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിൽ അന്തരിച്ചു .പുത്തിരി 30 വര്‍ഷത്തിലധികമായി പത്ര, ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് സജീവമായിരുന്നു. തൃശൂര്‍ വേലൂര്‍ സ്വദേശിയാണ്.  ഈ നാട് ദിനപത്രത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് മാതൃഭൂമി ദിനപത്രം, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലും ജോലി ചെയ്തു.

 അഞ്ച് വര്‍ഷമായി ഫ്‌ളവേഴ്‌സിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായിരുന്നു. ഔദ്യോഗിക കാര്യത്തിനായി മുംബെയില്‍ നിന്ന് കൊച്ചിയില്‍ എത്തിയതായിരുന്നു. ഭാര്യ ബീന, മകള്‍: നയന റോസ്. സംസ്‌ക്കാരം വ്യാഴാഴ്ച 10 മണിക്ക് വേലൂര്‍ കുട്ടംകുളം സെന്റ് ജോണ്‍ ഇവാഞ്ജലിസ്റ്റ് പള്ളിയില്‍.

Related Post

താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു

Posted by - Nov 28, 2018, 11:52 am IST 0
തിരുവനന്തപുരം: പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു. ശബരിമല വിഷയത്തില്‍ പ്രതിഷേധം അറിയിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ സഭ…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് 

Posted by - May 22, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപയും ഡീസലിന് 27 പൈസയും കൂടി 73.88 രൂപ…

സനലിന്റെ കൊലപാതകം; പ്രതിയെ ഉടന്‍ പിടികൂടുമെന്ന് കടകംപള്ളി

Posted by - Nov 11, 2018, 12:17 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിന്റെ കൊലയാളിയെ ഉടന്‍ തന്നെ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതി എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും പിടിക്കുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍…

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .

Posted by - Mar 17, 2018, 04:43 pm IST 0
അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു . ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ്…

ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച് കെജ്രിവാൾ 

Posted by - Feb 24, 2020, 06:37 pm IST 0
ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഴിഞ്ഞാടുന്ന കലാപകാരികള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ്  സംഘര്‍ഷങ്ങളുടെ പശ്ചാത്തലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട്…

Leave a comment