മുംബൈ: മുംബൈയിലെ ആരേ കോളനിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റുന്ന നടപടിയിൽ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.
മുംബൈ മെട്രോ കോര്‍പറേഷനാണ് കാര്‍ ഷെഡ് നിര്‍മിക്കുന്നതിനായി മരങ്ങള്‍ മുറിച്ചു മാറ്റുന്നത്. മരം മുറിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ മുന്നോട്ടു പോയത്.
മരങ്ങള്‍ മുറിച്ചു നീക്കുന്ന മുംബൈ മെട്രോ കോര്‍പറേഷന്‍ നടപടിയെ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ ന്യായീകരിച്ചു. മരങ്ങൾ നില്‍ക്കുന്ന പ്രദേശം വനഭൂമി എന്ന ക്യാറ്റഗറിയിൽ വരില്ലെന്ന് ബോംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.