ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ കുഞ്ഞ് മരിച്ചു

150 0

കൊച്ചി: ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ഏതാനും ദിവസങ്ങളായി കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയോടെ തീര്‍ത്തും വഷളാവുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവർത്തനം പൂര്‍ണ്ണമായി നിലച്ചതിനെ തുടര്‍ന്ന് ശരീരം മരുന്നുകളോടും പ്രതികരിക്കാതെയായി. തുടര്‍ന്ന് 9.45 ഓടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി. 

തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കുട്ടി അനുസരണക്കേട് കാട്ടിയത് കൊണ്ടാണ് മർദ്ദിച്ചതെന്നാണ് ജാർഖണ്ഡ് സ്വദേശിയായ കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ അച്ഛന്‍റെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ബുധനാഴ്ച വൈകുന്നരമാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയില്‍ എത്തിക്കുന്നത്. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. കുട്ടിയുടെ ശരീരമാസകലവും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ടായിരുന്നു. പരിക്കുകള്‍ മര്‍ദ്ദനത്തെ തുടർന്ന് സംഭവിച്ചതെന്ന സംശയത്തിൽ ആശുപത്രി അധികൃതർ പൊലീസിനെയും ചൈല്‍ഡ് ലൈനെയും വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്‍റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന്  പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടിയെ മർദ്ദിച്ചെന്ന് അമ്മ സമ്മതിക്കുകയായിരുന്നു.

Related Post

1511 കോടിയുടെ തൊഴിലുറപ്പ് കുടിശ്ശിക കേന്ദ്രം അനുവദിച്ചു

Posted by - Apr 9, 2019, 01:54 pm IST 0
ദില്ലി: തൊഴിലുറപ്പ് പദ്ധതിയ്ക്ക്  1511 കോടിരൂപ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത് . മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി.  തൊഴിലുറപ്പ് പദ്ധതിയില്‍…

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

Posted by - Jun 9, 2018, 08:36 am IST 0
തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ശ്കതമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മീന്‍പിടിത്തക്കാര്‍ ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുഭാഗത്തേക്കു പോകരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു…

മൺവിളയിലെ പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിലെ തീപിടിത്തം ;തീ നിയന്ത്രണ വിധേയം

Posted by - Nov 1, 2018, 07:32 am IST 0
തിരുവനന്തപുരം: ശ്രീകാര്യത്തിനടുത്ത‌് മണ്‍വിളയില്‍ വ്യവസായ എസ‌്റ്റേറ്റില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ പ്ലാസ്‌റ്റിക‌് നിര്‍മാണ ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ലെങ്കിലും. ശ്വാസതടസ്സം മൂലം രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍…

ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം

Posted by - Apr 24, 2018, 03:03 pm IST 0
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. നഴ്സിംഗ് സ്റ്റാഫ് ഉള്‍പ്പടെ പത്തോളം പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ കടിയേറ്റത്. ഇവര്‍ ചികിത്സയിലാണ്. ആക്രമണകാരികളായ നായ്ക്കളെ കോര്‍പ്പറേഷനില്‍ നിന്നെത്തിയ…

മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍

Posted by - Nov 14, 2018, 09:42 pm IST 0
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ…

Leave a comment