തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്. അപകടത്തിൽ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്നിയിടത്തെ ചുമരാണ് ഇടിഞ്ഞുവീണത്. പോലീസ് സ്ഥലത്തെത്തി.
