കൊച്ചി: ആലുവ ജില്ലാ ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലുവ യുസി കോളജ് വിഎച്ച് കോളനി സതീശ് സദനം സുബ്രഹ്മണ്യന്‍റെ മകന്‍ ചിപ്പി (34) ആണ് കുത്തേറ്റ് മരിച്ചത്. ലഹരി മാഫിയകൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിലയിരുത്തൽ . ചിപ്പിക്കൊപ്പമുണ്ടായിരുന്ന വിശാൽ, കൃഷ്ണപ്രസാദ് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
