ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി പോലുള്ള കൊതുക് ജന്യ രോഗങ്ങള്‍ പരത്താന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ഡെങ്കി സംശയിക്കുന്ന 109 പേരെയും കണ്ടെത്തി. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ചിരട്ടകള്‍,ടയര്‍, മുട്ടത്തോട്, ഫ്രിഡ്ജിലെ ട്രേകള്‍, വെള്ളം കെട്ടിക്കിടക്കുന്ന സണ്‍ ഷേഡുകള്‍ എന്നിവയില്‍ ആണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്.
ജില്ലയില്‍ ഇതുവരെ 19 ഡെങ്കിപ്പനി കേസുകള്‍ ഈ വര്‍ഷം സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരിയക്കല്‍ എങ്കിലും ഇത്തരം ഉറവിടങ്ങള്‍ വൃത്തിയാക്കാനാണ് നിര്‍ദ്ദേശം. ആഴ്ചയില്‍ ഒരിയ്ക്കല്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ഉറവിട ശുചീകരണ പ്രവര്‍ത്തനമായ ഡ്രൈഡേ ആചരിക്കമെന്നും ജില്ല ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.