ഇടുക്കി : ഘട്ടം ഘട്ടമായി ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാത്ത വിധത്തിലാവും ഇടുക്കി ഡാം തുറക്കുകയെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി എംഎം മണി. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2397 -2398 അടിയില്‍ ജല നിരപ്പെത്തുന്ന ഘട്ടത്തില്‍ ഷട്ടറുകള്‍ തുറക്കും. 2396 അടിയിലെത്തുമ്പോള്‍ അടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. എല്ലാ വിധത്തിലുമുള്ള ക്യാംപെയിനും നടത്തി . ദ്രുത കര്‍മ്മ സേനയും രംഗത്തുണ്ട്.
ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വെള്ളം ഇടുക്കി ഡാമില്‍ എത്തുകയാണ്. പീരുമേട് അടക്കമുള്ള സ്ഥലങ്ങളിലെ ചെറുപുഴകളില്‍ നിന്നും ജലം ഇടുക്കി ഡാമിലേക്കെത്തുന്നത് തുടരുകയാണെന്നും മന്ത്രി എംഎം മണി വീശദീകരിച്ചു. ഒറ്റയടിക്ക് ഷട്ടറുകള്‍ തുറന്നാല്‍ വലിയ ദുരന്തമാണുണ്ടാവുക. എറണാകുളം ആലുവ നെടുമ്പാശേരി എന്നിവിടങ്ങളിലൊക്കെ വെള്ളം കയറും. ഓരോ ഘട്ടത്തിലും മുന്നറിയിപ്പ് നല്‍കും. ജനങ്ങള്‍ക്ക് യാതൊരു വിധ ആശങ്കയും വേണ്ട.