ഇ​ടു​ക്കി അ​ണ​ക്കെട്ട് തുറന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ 

52 0

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 2,400 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 2399 അടിയിലെത്തിയതോടെയാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.  ഇടുക്കി ചെറുതോണി ഡാം ട്രയല്‍ റണ്ണിനായി തുറക്കുമ്പോള്‍ സെക്കന്റില്‍ 50,000 ലിറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. 50 സെന്റീമീറ്ററാണ് ഉയര്‍ത്തുക. നാല് മണിക്കൂര്‍ നേരം ഷട്ടര്‍ തുറന്നിടുമെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. 

വെള്ളം ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു. ചെറുതോണി ഡാമിന്റെ തീരത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്‌ഇബി അനുമതി നല്‍കിയതോടെയാണ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ല കളക്ടര്‍മാര്‍ക്ക് കെഎസ്‌ഇബി ജാഗ്രതാ നിര്‍ദേശവും നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് വ്യാപക നാശമുണ്ടായ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. വ്യാഴാഴ്ച മാത്രം മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 16 പേര്‍ മരിച്ചിട്ടുണ്ട്. നേരത്തെ 11.30ന് തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് 12 മണിയിലേക്കും തുടര്‍ന്നും നീണ്ടിരുന്നു. സാങ്കേതിക – കാലാവസ്ഥ പ്രശ്‌നങ്ങള്‍ പരിഗണിച്ചായിരുന്നു നീണ്ടുപോയത്. ട്രയല്‍ റണ്ണിന് മുന്നോടിയായി ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തിനായി കര, നാവിക, വായു സേനകളെയും കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവയെയും ആഴ്ചകള്‍ക്ക് മുമ്ബേ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു.
 

Related Post

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി

Posted by - Dec 30, 2018, 08:10 pm IST 0
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചതായി…

നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ഇന്ന്

Posted by - Dec 2, 2018, 07:51 am IST 0
കൊച്ചി : ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമിതിയുടെ ആദ്യയോഗം. ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം…

30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ അറസ്റ്റ് ചെയ്തു

Posted by - Nov 24, 2018, 01:13 pm IST 0
തിരുവനന്തപുരം: 10 കോടിയോളം രൂപ വിലമതിക്കുന്ന 30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുനിയറ പണിക്കംകുടിയില്‍ അജി(35) ആണ് അറസ്റ്റിലായത്.…

ഹര്‍ത്താലിനെ തള്ളി തിയേറ്ററുകളിലേക്ക് ആരാധക പ്രവാഹം; ഒടിയന് അവിസ്മരണീയ വരവേല്‍പ്പ് 

Posted by - Dec 14, 2018, 08:33 am IST 0
ബിജെപിയുടെ ഹര്‍ത്താലിനെ തള്ളി തിയേറ്ററുകളിലേക്ക് ആരാധക പ്രവാഹം ഒടിയന് അവിസ്മരണീയ വരവേല്‍പൊരുക്കി ആരാധകര്‍. മലയാളത്തിലെ എറ്റവും കൂടുതല്‍ കാത്തിരിക്കപ്പെട്ട സിനിമകളിലൊന്നായ മോഹല്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്ന് രാവിലെ…

Leave a comment