ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്.
പരമാവധി സംഭരണ ശേഷി 2403 അടിയായ അണക്കെട്ടില്‍ ഇപ്പോള്‍ 2387 അടി വെള്ളമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധനയുണ്ട്. ഇപ്പോള്‍ 133 അടിക്ക് മുകളിലാണ് ജലനിരപ്പ് . ജില്ലയില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ഹൈറേഞ്ചിലേക്കുള്ള രാത്രി യാത്രയുടെ നിരോധനവും വൈകാതെ പിന്‍വലിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.