കൊച്ചി: ഇന്ധനവില വര്‍ധന തുടരുന്നു. സംസ്ഥാനത്ത് ഞായറാഴ്ച പെട്രോളിന് 23 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ ഇന്നു പെട്രോള്‍ ലിറ്ററിന് 72.90 രൂപയും ഡീസലിന് 69.03 രൂപയുമാണ് വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 2.08 രൂപയും ഡീസലിന് 3.01 രൂപയുമാണ് വര്‍ധിച്ചത്.
അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ധിക്കുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.70 ഡോളറായി. വിദേശവിപണിയില്‍ ഒക്ടോബറില്‍ 86.6 ഡോളര്‍ എത്തിയശേഷം ക്രൂഡ് വില കുറഞ്ഞെങ്കിലും വീണ്ടും ഉയരുന്ന പ്രവണതയാണു കാണുന്നത്. കൂടിയ വിലയില്‍നിന്നു ക്രൂഡിന്റെ വില ഇടിഞ്ഞെങ്കിലും വിദേശത്തെ ഇടിവിന്റെ പകുതിയില്‍ താഴെ മാത്രമേ ഇന്ത്യയിലെ ഇന്ധനവിലയില്‍ കുറവ് വരുത്തിയിട്ടുള്ളൂ.