ഇന്നും കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദ്ദേശം നൽകി 

81 0

തിരുവനന്തപുരം: കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ടരമുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരാമെന്ന് മുന്നറിയിപ്പ്. തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലേടത്തും രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടിരുന്നു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച രാത്രി 11.30 വരെ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. വേലിയേറ്റ സമയത്ത് കരയിലേക്ക് തിരമാലകള്‍ ശക്തിയായി അടിച്ചു കയറാനിടയുള്ളതായും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) മുന്നറിയിപ്പില്‍ പറയുന്നു.
 

Related Post

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി

Posted by - May 21, 2018, 08:25 am IST 0
തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിനു 28…

സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി

Posted by - Jun 3, 2018, 09:33 pm IST 0
കണ്ണൂര്‍ : തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന സിബിഎസ്‌ഇ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അഞ്ചരക്കണ്ടി…

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം

Posted by - Jun 16, 2018, 01:17 pm IST 0
കോഴിക്കോട്​: മണ്ണിടിഞ്ഞ്​ പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തി​ലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം. വലിയ വാഹനങ്ങള്‍ക്ക്​ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന്​…

മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി

Posted by - Jan 4, 2019, 02:07 pm IST 0
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഒരാഴ്ച മുമ്പേ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ്. പരാതി ലഭിച്ചിട്ട്…

പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

Posted by - Dec 2, 2018, 04:51 pm IST 0
വയനാട്: മേപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ…

Leave a comment