ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ അണികൾ അകത്തായി
ഇസ്ലാമിക സംഘടനകളുടെ മേൽനോട്ടത്തിൽ ഈ മാസം പതിനാറിന് നടത്തിയ ഹർത്താലിൽ നൂറുകണക്കിനുപേർ അറസ്റ്റിൽ. ജമ്മുകശ്മീരിൽ 8 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ വർഗീയ കലാപം മുന്നിൽ കണ്ടാണ്. ഇതിനു വേണ്ടി ഇവർ സോഷ്യൽ മീഡിയ വഴിയാണ് പ്രചാരണം നടത്തിയത്. അണികൾ ജയിലിലായപ്പോൾ എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾ തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് പറഞ്ഞുകൊണ്ട് പ്രശ്നത്തിൽ നിന്നും തലയൂരി.
മലപ്പുറത്തുനിന്നും മാത്രം 350 ഓളം പേരാണ് പല ജയിലുകളിലായി കഴിയുന്നത്. ഇവരിൽ പകുതിയിലധികം പേരും യുവാക്കളാണ്. ഇവരിൽ ഏറെപ്പേരും മതതീവ്രവാദം മുന്നിൽ കണ്ടാണ് ഹർത്താലിന് ഇറങ്ങിയത്. ഇവർ ഹർത്താൽ ദിവസം പൊതുമുതൽ നശിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്തിരുന്നു.