കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്‌ക്ക് സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് മക്കിയാട് പന്ത്രണ്ടാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഉമ്മറിന്റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
