ചെന്നൈ : എഐഎഡിഎംകെയുടെ ഹോർഡിങ് ഇളകി വീണ് യുവതി മരിച്ചതിനെതിരെ നഗരത്തിൽ പ്രതിഷേധം. റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡ് ഇളകിവീണ് ഐടി ഉദ്യോഗസ്ഥയായ ശുഭശ്രീയാണ് മരിച്ചത്.
ഓഫീസിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ശുഭശ്രീയുടെ മുകളിലേക്ക് വലിയ ബോർഡ് മറിഞ്ഞു വീഴുകയായിരുന്നു. റോഡിൽ വീണ ശുഭശ്രീയുടെ മുകളിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. ക്രോംപെട്ട് സ്വദേശിനിയായ യുവതിയെ ഉടൻ ആശുപത്രിയിലെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എഐഎഡിഎംകെ പ്രാദേശിക നേതാവ് ഡി. ജയഗോപാലിന്റെ കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ബോർഡ് സ്ഥാപിച്ചിരുന്നത് .