എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം

215 0

ഇടുക്കി: ഇടുക്കിയിലെ മറയൂരില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം. മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി പരിശോധന നടത്തുകയാണ്.

ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഇവിടെ സിസിടിവി സൗകര്യങ്ങള്‍ ഇല്ല. അടുത്തുള്ള കടകളിലെ സിസിടവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി വൈദ്യുതിയില്ലായിരുന്നതിനാല്‍ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല. കവര്‍ച്ചാസംഘം തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Related Post

തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

Posted by - Nov 16, 2018, 10:27 pm IST 0
കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ…

മരം വീണ് രണ്ട് മലയാളികൾ മൈസൂരിൽ മരിച്ചു 

Posted by - May 2, 2018, 07:13 am IST 0
 മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി…

ഇന്ധന വിലയില്‍ കുറവ്

Posted by - Jul 21, 2018, 01:59 pm IST 0
തിരുവനന്തപുരം: ഇന്ധന വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 79.64…

നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി

Posted by - Dec 1, 2018, 08:58 am IST 0
ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ…

വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ വിരുതന് കിട്ടിയത് എട്ടിന്റെ പണി 

Posted by - May 7, 2018, 09:01 pm IST 0
വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ വിരുതന് കിട്ടിയത് എട്ടിന്റെ പണി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാരനെയാണ്…

Leave a comment