എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

86 0

പത്തനംതിട്ട: എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജൈവ പ്ലാന്റാണ് മാലിന്യ സംസ്‌കരണത്തിന് സജ്ജമാക്കിയത്.

മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്‌ക്കരണ പ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തുമ്ബൂര്‍മുഴി മാതൃകയില്‍ ജൈവമാലിന്യപ്ലാന്റിന്റ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും മാലിന്യം മാറ്റാന്‍ ആളില്ലാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.

കൂവന്‍കുഴിയല്‍ സ്ഥാപിച്ച പ്ലാന്റാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്ലാസ്റ്റിക് ക്രഷര്‍ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് രൂപീകരിച്ച ഹരിതസേനയുടെ സഹായത്തോടെയാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.

മാലിന്യം ശേഖരിക്കുന്നതിന് ഏരുമേലി നഗരത്തിന്റ വിവിധ സ്ഥലങ്ങളില്‍ സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ദിവസവും ടണ്‍ കണക്കിന് മാലിന്യങ്ങള്‍ വരുന്ന എരുമേലിയില്‍ മാലിന്യം സംസ്‌ക്കരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കൂടി നടപ്പിലാക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.

Related Post

തിയറ്റര്‍ പീഡനക്കേസ്: രഹസ്യമൊഴി രേഖപ്പെടുത്തും

Posted by - Jun 7, 2018, 11:23 am IST 0
മലപ്പുറം: തിയറ്റര്‍ പീഡനക്കേസില്‍ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തിയറ്റര്‍ ജീവനക്കാര്‍ , ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബ്,  തിയറ്റര്‍ മാനേജര്‍ എന്നിവരുടെ രഹസ്യമൊഴിയായിരിക്കും…

നിപ വൈറസ് ബാധ ആശുപത്രികളിലൂടെ: പുതിയ കണ്ടെത്തല്‍ ഇങ്ങനെ  

Posted by - Jun 3, 2018, 07:07 am IST 0
കോഴിക്കോട് : നിപ വൈറസ് പടര്‍ന്നത് ആശുപത്രികളിലൂടെയാണെന്നാണ് പുതിയ കണ്ടെത്തല്‍. മണിപ്പാല്‍ അക്കാദമി ഓഫ‌് ഹയര്‍എഡ്യൂക്കേഷനിലെ ഡിപ്പാര്‍ട്ട‌്മെന്റ‌് ഓഫ‌് വൈറസ‌് റിസര്‍ച്ച‌് തലവന്‍ ഡോ. ജി അരുണ്‍കുമാറാണ്…

നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി

Posted by - Dec 1, 2018, 08:58 am IST 0
ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ…

മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

Posted by - Nov 30, 2018, 02:58 pm IST 0
ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷവും പൊലീസ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളും ദര്‍ശനത്തിനെത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തി. കഴിഞ്ഞ മാസപൂജാ…

ശബരിമലയില്‍ മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും

Posted by - Dec 14, 2018, 08:35 am IST 0
പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി…

Leave a comment