കൊച്ചി: എറണാകുളത്ത് അഞ്ചുവയസുള്ള കുട്ടിക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് എറണാകുളത്ത് ജില്ലാ ഓഫീസര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സാധാരണ വരുന്ന ജലദോഷപനി രണ്ടു ദിവസത്തിനുള്ളില്‍ കുറഞ്ഞില്ലെങ്കിലോ, പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലോ ഉടനെ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ വിദഗ്ധ ചികിത്സ തേടണമെന്നു മുന്നറിയിപ്പില്‍ പറയുന്നു.
ഗര്‍ഭിണികളിലും, ഹൃദയ, വൃക്ക, പ്രമേഹ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും, മറ്റു ഗുരുതര രോഗങ്ങളുള്ളവരിലും എച്ച് 1 എന്‍ 1 രോഗാണുബാധ ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും ഇടയുണ്ട്. എന്നാല്‍ രോഗം സാധാരണ ഗതിയില്‍ ഏതാനും ദിവസത്തെ വിശ്രമം കൊണ്ടും, പോഷകമൂല്യമുള്ള ആഹാരവും, കഞ്ഞിവെള്ളം പോലുള്ള ചൂടുപാനീയങ്ങളും കഴിക്കുന്നത് കൊണ്ടും മാറുന്നതാണ്.