എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി: ഫലം മെയ് രണ്ടിനകം

59 0

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി മെയ് രണ്ടിനകം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയുടെ സമയം കൂടി പരിഗണിച്ചായിരിക്കും ഫലപ്രഖ്യാപനം. 

മെയ് ഒന്നിലെ അവധി കഴിഞ്ഞ് മെയ് രണ്ടിന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. കലോത്സവത്തിന്റെയും മറ്റും ഗ്രേസ് മാര്‍ക്കുകള്‍ ചേര്‍ത്തു കഴിഞ്ഞു. ജൂനിയര്‍ റെഡ് ക്രോസിന്റെ ഗ്രേസ് മാര്‍ക്കുകൂടി ചേര്‍ക്കാന്‍ ബാക്കിയുണ്ട്. ഇതും കൂടി ചേര്‍ത്ത് ഏപ്രില്‍ 30ന് ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കും. 
 

Related Post

ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതിവിധി  

Posted by - Sep 28, 2018, 11:43 am IST 0
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കാമെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. …

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jul 20, 2018, 08:19 am IST 0
കണ്ണൂര്‍: കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വെള്ളിയാഴ്ച (20-07-2018) അവധി…

ശരണം വിളി അയ്യപ്പ ഭക്തന്റെ അവകാശമാണ് ; അതിന് കേസെടുക്കുന്നത് ശരിയല്ല; പിഎസ് ശ്രീധരന്‍പിള്ള

Posted by - Nov 23, 2018, 10:40 am IST 0
കൊച്ചി: ശരണം വിളി അയ്യപ്പ ഭക്തന്റെ അവകാശമാണെന്നും അതിന് കേസെടുക്കുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇന്നലെ സന്നിധാനത്ത് നിരോനാജ്ഞ ലംഘിച്ച്‌ നാമജപം നടത്തിയ…

ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Dec 2, 2018, 09:37 am IST 0
തിരുവനന്തപുരം : ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മന്ത്രിമാരുടെ…

പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് വിനായകൻറെ കുടുംബം

Posted by - Apr 22, 2018, 03:19 pm IST 0
തൃശൂര്‍: കസ്റ്റഡി മര്‍ദ്ദനത്തിൽ മനം നൊന്ത്  വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം.  മകൻ മരിച്ച് 9 മാസം പിന്നിടുമ്പോള്‍…

Leave a comment