എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

113 0

യുപിയില്‍ പശുവിനെ കൊന്നെന്ന പ്രചരണത്തെ തുടര്‍ന്ന് അ‍ഴിച്ചുവിട്ട അക്രമങ്ങളുടെ മറവില്‍ പൊലീസ് സ്റ്റേഷന്‍ അക്രമിച്ച്‌ ബുലന്ദശഹര്‍ എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.

പശുവിന്‍റെ ജഢാവശിഷ്ടം കണ്ടെത്തിയെന്ന പ്രചാരണത്തെ തുടര്‍ന്നായിരുന്നു അക്രമങ്ങള്‍ അരങ്ങേറിയത്.

അക്രമങ്ങളുടെ മറവില്‍ യോഗേഷ് രാജിന്‍റെ നേതൃത്വത്തിലുള്ള സംഘം പൊലീസ് സ്റ്രേഷന്‍ അക്രമിച്ച്‌ സുബോധ് സിംഗിനെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

പ്രദേശത്തെ ബജ്രംഗ് ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ താന്‍ പ്രതിയല്ലെന്ന് വിശദീകരിക്കുന്ന രീതിയില്‍ ഇയാള്‍ വീഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Related Post

അത്യന്തം ഹീനമായ ഗൂഢാലോചന ഹര്‍ത്താലില്‍ നടന്നു : മുഖ്യമന്ത്ര

Posted by - Apr 27, 2018, 06:57 pm IST 0
തിരുവനന്തപുരം: അത്യന്തം ഹീനമായ ഗൂഢാലോചന അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രചരണം സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയും നടന്നുവെന്നും അതില്‍ നമ്മുടെ…

അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്

Posted by - Dec 8, 2018, 09:31 pm IST 0
ന്യൂഡല്‍ഹി : മാനനഷ്ടക്കേസില്‍ റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. തിരുവനന്തപുരം കോടതിയില്‍ അര്‍ണബ് ഗോസ്വാമി…

ചെങ്ങന്നൂരില്‍ വാഹനാപകടം: നാലു പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jun 27, 2018, 08:34 am IST 0
മുളക്കഴ: കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം . ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ നാലു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം. ഗുഡ്സ് ഓട്ടോറിക്ഷയിലെ യാത്രക്കാരാണ്…

യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

Posted by - Dec 4, 2018, 01:39 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംരക്ഷണം തേടി 4 യുവതികള്‍…

അമ്മയെയും രണ്ടുമക്കളെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Oct 19, 2019, 04:13 pm IST 0
കൊച്ചി : അമ്മയെയും രണ്ടുമക്കളെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ശാസ്ത്രി നഗര്‍ സ്വദേശികളായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരെയാണ് കൊച്ചി…

Leave a comment