തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാംദിനം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ചക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എട്ട് യൂണിയന് നേതാക്കളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍, എന്‍ജിഒ യൂണിയന് ഏരിയാ സെക്രട്ടറി അശോകന്, എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിലാല്‍, യൂണിയന് പ്രവര്‍ത്തകരായ സുരേഷ്, വിനുകുമാര്‍, ബിജുരാജ്, ശ്രീവത്സന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.