നവി മുംബൈ: ഐരോളി അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ഡിസംബർ 12ന് തുടങ്ങും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാടും ശ്രീ കൃഷ്ണാനന്ദ സരസ്വതി രാമഗിരി ആശ്രമം, ബദ്ലാപൂർ ചേർന്ന് ഭദ്രദീപം തെളിയിക്കും .തുടർന്ന് ആദ്ധ്യാത്മിക സമ്മേളനവും ഉണ്ടായിരിക്കും.ഡിസംബർ 12 മുതൽ 15 വരെ ദിവസവും രാവിലെയും വൈകുന്നേരവും വിശേഷാൽ പൂജകളും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ :7977155639
