ഐസിയുവിൽ കൂട്ടമാനഭംഗം ; നാലുപേർക്ക് എതിരെ കേസ്

143 0

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിലായ 29കാരിയെ ആശുപത്രി ജീവനക്കാർ കൂട്ടമാനഭംഗത്തിന് ഇരയാക്കി. നാല് പുരുഷൻമാരും സ്ത്രീയും ഉൾപ്പെട്ട സംഭവത്തിൽ ഡോക്ടറടക്കം മൂന്നു പേർ പിടിയിലായി. ബാക്കിയുളളവർക്കായുളള തിരച്ചിൽ തുടരുന്നു. പിടിയിലായ സ്ത്രീ നഴ്സാണ്. പീഡനത്തിനിരയായ യുവതിക്ക് ബോധരഹിതയാവാനുളള കുത്തിവയ്പ് നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ശ്വസനസംബന്ധമായ അസുഖത്തെ തുടർന്നാണ് യുവതിയെ കഴിഞ്ഞ മാർച്ച് 21–നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് യുവതിയെ ഐസിയുവിലേക്ക് മാറ്റിയത്.

അവിടെവച്ചു നഴ്സ് യുവതിക്ക് മയങ്ങാനുളള കുത്തിവയ്പ് നൽകി. തുടർന്ന് മൂന്നുപേർ ചേർന്നു യുവതിയെ പീഡിപ്പിച്ചു.  സംഭവത്തിൽ‌ നിയാസ് (20), അശോക് മാലിക് (35), ഷദാബ് (23), ലക്ഷ്മി (50) എന്നിവർക്കെതിരെ ഐപിസി 376 വകുപ്പു പ്രകാരം കേസെടുത്തു.

സംഭവം നടന്നുവെന്നു കരുതപ്പെടുന്ന സമയത്ത് ഐസിയുവിലെ സിസിടിവി ക്യാമറ പ്രവർത്തനരഹിതമാക്കിയിരുന്നു. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 

Related Post

നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി

Posted by - Dec 1, 2018, 08:58 am IST 0
ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ…

ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

Posted by - Jan 19, 2019, 11:05 am IST 0
പാറ്റ്ന: ബീഹാറിലെ ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് ഉദയ് സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജെഡിയു നേതാവ് നിതീഷ് കുമാറിന് മുന്നില്‍ പാര്‍ട്ടി കീഴടങ്ങുന്നുവെന്നാരോപിച്ചാണ്…

മദ്യലഹരിയിലായിരുന്ന അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു

Posted by - Dec 10, 2018, 10:29 pm IST 0
കട്ടപ്പന : മദ്യലഹരിയിലായിരുന്ന അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു. ഇടുക്കി ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി വിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിഷ്ണുവിന്റെ അനുജന്‍ ബിബിനെ (24) പൊലീസ് അറസ്റ്റ്…

ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ തിരക്ക്

Posted by - Apr 15, 2019, 04:49 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് നിരവധി പേരാണ് എത്തുന്നത്. രാവിലെ നാല് മണിക്ക് നട തുറന്നതിന് ശേഷമാണ് അയ്യപ്പ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരമൊരുങ്ങിയത്. മൂന്ന് മണിക്കൂര്‍ നേരം…

ജയസൂര്യക്കെതിരെ കായൽ കയ്യേറ്റത്തിനെതിരെ നടപടി

Posted by - Apr 5, 2018, 06:03 am IST 0
ജയസൂര്യക്കെതിരെ കായൽ കയ്യേറ്റത്തിനെതിരെ നടപടി ചലച്ചിത്ര നടൻ ജയസൂര്യ കായൽ കയ്യേറി എന്നാരോപിച്ച് കൊച്ചി നഗരസഭ നടപടി സ്വികരിച്ചു. ചെലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മിച്ച ബോട്ട് ജെട്ടി…

Leave a comment