ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനം 

115 0

തിരുവനന്തപുരം: ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്ന് ഐഎഎസുകാരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരാക്കുന്നത് അടക്കം ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

1994 ഐപിഎസ് ബാച്ചിലെ മനോജ് എബ്രഹാമിന് ഒഴിവ് വരുന്ന മുറയ്ക്ക് നിയമനം നല്‍കും. 2001 ഐപിഎസ് ബാച്ചിലെ എ ആര്‍ സന്തോഷ് വര്‍മ്മയെ ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്തും. 2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്‌കുമാര്‍ എന്നിവരെ ഡി.ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താനുമാണ് തീരുമാനിച്ചത്.

1994 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍ സിന്‍ഹ, സഞ്ജയ് ഗാര്‍ഗ്, എക്‌സ് അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലും മന്ത്രിസഭ അംഗീകരിച്ചു. ഒഴിവ് വരുന്ന മുറയ്ക്ക് ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും. സംസ്ഥാനത്തെ 32 ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകളിലെ 460 തസ്തികകള്‍ക്ക് 2018 സെപ്തംബര്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Related Post

കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായിc

Posted by - Jul 6, 2018, 01:27 pm IST 0
തിരുവനന്തപുരം: പത്തനംതിട്ട എരുമേലിയില്‍ നിന്നും കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായി. ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌നയാണെന്ന് ചില സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങളില്‍…

റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പിസി ജോര്‍ജ്

Posted by - Dec 4, 2018, 04:33 pm IST 0
തിരുവനന്തപുരം: റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്നും പരിസ്ഥിതിയെ നശിപ്പിക്കുന്ന…

എം.ജി സര്‍വകലാശാലയില്‍ മൃതദേഹം കണ്ടെത്തി, മരണത്തില്‍ ദുരൂഹത

Posted by - Oct 30, 2018, 09:38 pm IST 0
കോട്ടയം: എം.ജി സര്‍വകലാശാലയില്‍ വി.സി ക്വാര്‍ട്ടേഴ്‌സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി പ്രദീപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് രാവിലെ…

ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കും

Posted by - Mar 25, 2020, 04:47 pm IST 0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം സമ്പൂര്‍ണമായി അ​ട​ച്ച ശേ​ഷം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍ ധാ​രാ​ള​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കടുത്ത നടപടിയുമായി കേരള പോ​ലീ​സ്.പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച്‌ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌…

Leave a comment