ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി

106 0

ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്:

റസൂൽ പൂക്കുട്ടി

മുംബയ്: നാം ഒരു വൃക്ഷത്തൈ നടുമ്പോൾ നാമറിയാതെ തന്നെ ചെയ്യുന്നത് പല തലമുറകളെ സംരക്ഷിക്കുക എന്നതാണെന്നും  വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുദേവൻ പറഞ്ഞുതന്നതും കാണിച്ചു തന്നതും ഇതുതന്നെയാണെന്നും ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി.യോഗം ആന്റോപ് ഹിൽ ശാഖയുടെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം ലോകത്തിനു പകർന്നു നൽകിയ ഗുരുദേവൻ നമുക്കുകാട്ടിത്തന്നത് ഒരു മഹത്തായ സന്ദേശമാണ്.  മറ്റൊരു ഗുരുക്കൻമാരും ഇത്ര മഹത്തായ ഒരു സന്ദേശം ലോകത്തിനു സംഭാവന ചെയ്തിട്ടില്ല. പിറന്ന നാടിന്റെ സംസ്കാരവും പൈതൃകവും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നവരാണ് മലയാളികൾ. പ്രത്യേകിച്ച് മുംബൈ മലയാളികൾ. മുംബയിൽ മലയാളികൾക്കിടയിൽ നിൽക്കുമ്പോൾ ജന്മനാട്ടിൽ എത്തിയ പ്രതീതിയാണ് ലഭിക്കുക- അദ്ദേഹം തുടർന്ന് പറഞ്ഞു.

ആത്മീയതയും കലയുമായുള്ള ബന്ധം വേർതിരിക്കാനാവാത്തതാണ്. ആ ബന്ധത്തിന്റെ തീവ്രതയും അർത്ഥവ്യാപ്തിയും നമുക്ക് മനസിലാക്കി തന്നത് ഗുരുദേവനാണ്.

ആ ഗുരുദേവന്റെ നാമത്തിൽ ഈ സരസ്വതീ ക്ഷേത്രത്തിൽ ഒത്തുചേരാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവന്നു മധു പറഞ്ഞു. 

പത്മശ്രീ മധു മുഖ്യ അതിഥിയായും പ്രൊഫസർ  ജഗദിഷ്, കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് എം.കെ .സകീർ എന്നിവർ വിശിഷ്ഠഅതിഥിയുമായിരുന്നു.ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി , 2017 ലെ മികച്ച നടിക്കുള്ള ദേശിയ – സംസ്ഥാന പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി, വേറിട്ട കഥാപാത്രങ്ങൾ കൊണ്ട്  ആസ്വാദകമനസ്സിൽ ചിര പ്രതിഷ്ഠ നേടി സിനിമയിൽ മുപ്പത് വർഷം പൂർത്തിയാക്കിയ മനോജ് കെ.ജയൻ, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സിനിമ  നിർമിച്ചു റെക്കോർഡ് കരസ്ഥമാക്കിയ  "വിശ്വഗുരു"  എന്ന സിനിമയുടെ സംവിധായകൻ വിജീഷ് എന്നിവരെ ഈ അവസരത്തിൽ ആദരിച്ചു. പ്രശസ്ത ഹിന്ദുസ്ഥാനി – കർണാട്ടിക് സംഗീതജ്ഞനും സിനിമ സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായൺ, മധുശ്രീ നാരായൺ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ,  ഒപ്പം  നൃത്ത വിസ്മയ കാഴ്ച്ച ഒരുക്കി  കലാഗുരുകുലം, കണ്ണൂരും കൂടാതെ ചിരിയുടെ മാലപ്പടക്കം കൊളുത്തികൊണ്ട് ഹാസ്യ സാമ്രാട്ട് നെൽസൺ , കലാഭവൻ സുധി,കലാഭവൻ ലീനാ ലക്ഷ്മി, ദിലീപ് കോട്ടയം എന്നിവർ ഒരുക്കുന്ന കോമഡി ഷോ നടന്നും,ആഷിഷ് ഏബ്രഹാമും, യതീന്ദ്രൻ മാഷും പരിപാടികൾ നിയന്ത്രിച്ചു.

Related Post

ഇടവിട്ട് പെയ്യുന്ന മഴ: ഡെങ്കിപ്പനിയ്ക്ക് സാധ്യത

Posted by - Apr 26, 2018, 09:37 am IST 0
ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി പോലുള്ള കൊതുക് ജന്യ രോഗങ്ങള്‍ പരത്താന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കോ‍ഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ഡെങ്കി…

തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു

Posted by - Mar 18, 2018, 08:26 am IST 0
തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു തേനി കട്ടുതിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത് മധുരയിലെ…

സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Posted by - Nov 14, 2018, 10:46 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച്‌ സര്‍ക്കാര്‍ നാളെ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്‌മകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേത് പോലെ സംഘര്‍ഷവുമായി…

എംഎല്‍എ സ​ഞ്ച​രി​ച്ച കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍​ക്ക് പ​രിക്കേറ്റു

Posted by - May 23, 2018, 02:46 pm IST 0
ച​വ​റ: വൈ​ക്കം എം​എ​ല്‍​എ സി.കെ. ആ​ശ സ​ഞ്ച​രി​ച്ച കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍​ക്ക് പ​രിക്കേറ്റു. ഇ​ന്ന് രാ​വി​ലെ 8.20ന് ​ദേ​ശീ​യപാ​ത​യി​ല്‍ ടൈ​റ്റാ​നി​യ​ത്തി​നു വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.…

ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി

Posted by - Mar 26, 2019, 06:11 pm IST 0
തിരുവനന്തപുരം: ഓച്ചിറയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി.പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള റോഷൻ എന്ന…

Leave a comment