ഓച്ചിറ കേസ്: പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തൽ  

73 0

കൊല്ലം: ഓച്ചിറയിൽ നിന്ന് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് കേസ്. പെൺകുട്ടി പീഡനത്തിന് ഇരയായി എന്നാണ് വൈദ്യപരിശോധന റിപ്പോർട്ട് വ്യക്തമാക്കുന്നത്. വൈദ്യപരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റോഷനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.  

നിലവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതും പോക്സോ വകുപ്പും ചുമത്തി റോഷനെതിരെ കേസെടുത്തിട്ടുണ്ട്. അതിനൊപ്പം ലൈംഗികപീഡനക്കുറ്റം കൂടി ചുമത്തിയാൽ കേസ് കൂടുതൽ ഗൗരവമുള്ളതാകും. 

ഇന്നലെ രാത്രി ഏറെ വൈകിയാണ് പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായത്. മുംബൈയിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെൺകുട്ടി ഇപ്പോള്‍ ഉള്ളത്. പ്രതി മുഹമ്മദ് റോഷനെ ഇന്ന് കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. 

നിലവിൽ സാമൂഹികക്ഷേമ വകുപ്പിന്‍റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിടാനാണ് പൊലീസ് തീരുമാനം. മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറല്ലെങ്കിൽ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്‍റെ ഹോസ്റ്റലിലേക്ക് മാറ്റും.

Related Post

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

Posted by - Nov 19, 2018, 09:45 am IST 0
കോഴിക്കോട്: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം…

വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Posted by - Dec 14, 2018, 09:14 am IST 0
തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ്…

കനത്ത മഴ: അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

Posted by - Jul 12, 2018, 05:43 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മൂന്നുദിവസംകൂടി കനത്ത മഴ തുടരും. അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം…

Leave a comment