ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും

94 0

കൊച്ചി: കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും. ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചത്.

വേതന വര്‍ധനവ് നടപ്പാക്കുക, കമ്മീഷന്‍ നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഇന്നലെ രാത്രി മുതലാണ് ഓണ്‍ലൈന്‍ ടാക്‌സി യൂണിയനുകള്‍ പണിമുടക്ക് തുടങ്ങിയത്.

പണിമുടക്കിനെ തുടര്‍ന്ന് ജില്ല ലേബര്‍ കമ്മീഷന്‍ തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഓണ്‍ലൈന്‍ ടാക്‌സി കമ്ബനി പ്രതിനിധികള്‍ പങ്കെടുത്തില്ല. തുടര്‍ന്നാണ് സംസ്ഥാന ലേബര്‍ കമ്മീഷന് തൊഴിലാളി യൂണികളുമായി ചര്‍ച്ച നടത്തുമെന്ന തീരുമാനം എത്തിയത്.

അതേസമയം സംസ്ഥാനത്തെ മോട്ടോര്‍ വാഹന നിയമത്തിന്റെ കീഴില്‍ വരാത്തതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Related Post

ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം 

Posted by - Apr 3, 2018, 08:57 am IST 0
ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം  വാഹന പരിശോധന സമയത്ത് ജങ്ങളിൽനിന്നും ഒരുദിവസം കുറഞ്ഞത് 15000 രൂപയെങ്കിലും ഈടാക്കാൻ മേലുദ്യോഗസ്ഥരിൽ നിന്നും സമ്മർദ്ദം. ജനങ്ങളെ ചെറിയ കുറ്റത്തിന്…

ചെങ്ങന്നൂരില്‍ വാഹനാപകടം: നാലു പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jun 27, 2018, 08:34 am IST 0
മുളക്കഴ: കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം . ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ നാലു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം. ഗുഡ്സ് ഓട്ടോറിക്ഷയിലെ യാത്രക്കാരാണ്…

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു

Posted by - Apr 24, 2018, 09:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയിൽ വീണ്ടും  വർദ്ധനവ്. പെട്രോള്‍ വിലയില്‍ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയാണ്…

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു

Posted by - Sep 30, 2018, 11:05 am IST 0
ശബരിമല : പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടർച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയത്. വെള്ളപ്പാച്ചിലിൽ…

വ​ഴി​ക്ക​ട​വി​ന് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി

Posted by - Jan 1, 2019, 08:35 am IST 0
മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ന് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി. താ​ന്നി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് തിങ്കളാഴ്ച രാത്രി 11ന് മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​ത്. തോ​ക്കു​മാ​യെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഒ​രു മ​ണി​ക്കൂ​റോ​ളം കോ​ള​നി​യി​ല്‍…

Leave a comment