ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ഡ്രൈവര്‍ മരിച്ചു

189 0

മുംബൈ: മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ ഡ്രൈവര്‍ മരിച്ചു. വഡാലയിലെ ഭക്തി പാര്‍ക്കിന് സമീപത്ത് രാത്രി പത്തോടെയായിരുന്നു അപടം. സംഭവത്തെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചു.

മെത്തനോയില്‍ നിറച്ചിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും ടാങ്ക് പൂര്‍ണ്ണമായും തീ പടര്‍ന്നിരുന്നു. ലോറിയില്‍ വച്ച്‌ തന്നെ ഡ്രൈവര്‍ മരിച്ചു. സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ എ.എച്ച്‌.സാവന്ത് വ്യക്തമാക്കി.
 

Related Post

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Posted by - Nov 22, 2018, 04:07 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. ശബരിമല യുവതിപ്രവേശനവും നിലവിലെ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍…

മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥയെ കുറിച്ച് പ്രതികരിച്ചു

Posted by - Mar 6, 2018, 08:02 am IST 0
മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥയെ കുറിച്ച് പ്രതികരിച്ചു കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കരുതേണ്ട മുന്കരുതലിനെ കുറിച്ചും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽകൂടിയാണ് പ്രതികരിച്ചത്. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ  …

വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Posted by - Dec 14, 2018, 09:14 am IST 0
തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ്…

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു; പിന്മാറ്റം പൊലീസ് ഇടപെടലോടെ

Posted by - Dec 31, 2018, 09:54 am IST 0
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. തെലങ്കാന സ്വദേശിനികളായ യുവതികള്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസിലാണ്…

നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല

Posted by - Dec 10, 2018, 05:52 pm IST 0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല അറിയിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയില്‍ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ്…

Leave a comment