ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയാതെ കേന്ദ്ര സർക്കാർ: ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ

213 0

കൊച്ചി : ഓൺലൈൻ മരുന്നു വ്യാപാര വിഷയത്തിൽ ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ. ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും അത് ഇതുവരെ പ്രാവർത്തികമായിട്ടില്ല.  2016 ലാണ് ഓ‍ൺലൈൻ മരുന്നു വ്യാപാരത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇതിനു മാർഗനിർദേശങ്ങൾ നിശ്ചയിച്ചിരുന്നില്ല. ഐടി ആക്ട്, ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട്, ഫാർമസി ആക്ട് എന്നിവയ്ക്കു വിധേയമായി മരുന്നു വ്യാപാരം നടത്താനായിരുന്നു അനുമതി. 

ഇതു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തെളിവുകൾ മുംബൈ കെമിസ്റ്റ് അസോസിയേഷൻ ഹാജരാക്കിയതോടെയാണ് വ്യാപാരത്തിനു നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം തുനിഞ്ഞത്. ഗർഭച്ഛിദ്ര മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ലൈംഗിക ഉത്തേജകങ്ങൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവ ഇ–ഫാർമസികൾ വഴി വിതരണം ചെയ്യാൻ അനുവദിക്കുന്നതു ഭാവിയിൽ ദോഷം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അധികൃതർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. 

വീട്ടുപടിക്കൽ ആന്റിബയോട്ടിക്കുകൾ ലഭ്യമാക്കുമ്പോൾ ചെറിയ രോഗങ്ങൾക്കു പോലും അത് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാവുമെന്ന നിലപാടിലാണ് കേരളം. ഗർഭച്ഛിദ്ര മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും ‘സ്വകാര്യ’ മായി ലഭിക്കുന്നത് അപകടമാണ്. രണ്ടു വർഷത്തിനുള്ളിൽ ക്ഷയരോഗം തുടച്ചു നീക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കും നയം വിഘാതമാവും. ഓൺലൈൻ വ്യാപാരത്തിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതു ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും മയക്കുമരുന്നുകളുമാണെന്നതിന്റെ തെളിവുകളാണ് മുംബൈ കെമിസ്റ്റ് അസോസിയേഷൻ നൽകിയത്.  

തുടർന്ന് ഓൺലൈൻ മരുന്നു വില്പനയിൽ  വിലക്ക് ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഓൺലൈനിലൂടെ മരുന്നു സംഭരിച്ചു വിൽക്കുന്നതു കൂടുതൽ ലാഭമുള്ള വ്യവസായമാകുമ്പോൾ ചെറുകിട കച്ചവടക്കാർക്കും ഈ സമ്പ്രദായത്തോട് എതിർപ്പുണ്ടാവില്ലെന്നാണ് സൂചന. അമ്പതിനായിരം രൂപ ഉണ്ടെങ്കിൽ ആർക്കും ഇ–ഫാർമസി നടത്താം എന്നതാണ് സ്ഥിതി. കേരളത്തിൽ ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാ‍ൽ സംസ്ഥാന സർക്കാരിന് നിയന്ത്രണം ഉണ്ടാവില്ല. 

Related Post

മുംബൈയിലേക്ക് കർഷകരുടെ മാർച്ച് 

Posted by - Mar 10, 2018, 12:48 pm IST 0
മുംബൈയിലേക്ക് കർഷകരുടെ മാർച്ച്  അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. 25000 കർഷകർ പങ്കെടുക്കുന്ന മാർച്ച് തിങ്കളാഴ്ച്ച മുംബൈയിലെത്തും. വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ്…

ശബരിമല യുവതീപ്രവേശനം പിഎസ്‍സി ചോദ്യമായി

Posted by - Apr 6, 2019, 03:40 pm IST 0
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന ചോദ്യം ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടാൽ മാത്രം പരിശോധിക്കുമെന്ന് പിഎസ്‍സി ചെയർമാൻ എംകെ സക്കീർ. പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും…

നിപ വൈറസ് ബാധ ആശുപത്രികളിലൂടെ: പുതിയ കണ്ടെത്തല്‍ ഇങ്ങനെ  

Posted by - Jun 3, 2018, 07:07 am IST 0
കോഴിക്കോട് : നിപ വൈറസ് പടര്‍ന്നത് ആശുപത്രികളിലൂടെയാണെന്നാണ് പുതിയ കണ്ടെത്തല്‍. മണിപ്പാല്‍ അക്കാദമി ഓഫ‌് ഹയര്‍എഡ്യൂക്കേഷനിലെ ഡിപ്പാര്‍ട്ട‌്മെന്റ‌് ഓഫ‌് വൈറസ‌് റിസര്‍ച്ച‌് തലവന്‍ ഡോ. ജി അരുണ്‍കുമാറാണ്…

വിശ്വാസത്തിന്റെ പേര് പറഞ്ഞ് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നു; എംഎം മണി

Posted by - Nov 16, 2018, 09:59 pm IST 0
ഇടുക്കി: വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നതെന്ന് മന്ത്രി എംഎം മണി. സുപ്രീം കോടതിയുടെയും ഭരണഘടനയുടെയും മുകളില്‍ ആചാരങ്ങളെ സ്ഥാപിക്കണമെന്നാണ് ഇവര്‍…

ഐസിയുവിൽ കൂട്ടമാനഭംഗം ; നാലുപേർക്ക് എതിരെ കേസ്

Posted by - Mar 28, 2019, 06:49 pm IST 0
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിലായ 29കാരിയെ ആശുപത്രി ജീവനക്കാർ കൂട്ടമാനഭംഗത്തിന് ഇരയാക്കി. നാല് പുരുഷൻമാരും സ്ത്രീയും ഉൾപ്പെട്ട സംഭവത്തിൽ ഡോക്ടറടക്കം മൂന്നു…

Leave a comment