കടുത്ത ചൂടിൽ കേരളം; കനത്ത മഴയിൽ യുഎഇ

80 0

അബുദാബി: കേരളം കടുത്ത ചൂടിലൂടെ കടന്നുപോകുമ്പോള്‍ യുഎഇയില്‍ പരക്കെ മഴ. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പലയിടത്തും റോഡ് ഗതാഗതം താറുമാറായി. 

രണ്ടുദിവസത്തെ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് പിന്നാലെ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും മഴ ലഭിച്ചു. ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ മഴയാണ് ഉണ്ടായത്. നേരിയ ഇടിമിന്നലോടെയാണ് മിക്കയിടത്തും മഴ പെയ്തത്.  റോഡിൽ വെള്ളം കെട്ടിനിന്ന് ഗതാഗത പ്രശ്നങ്ങളുമുണ്ടായി. നിരവധി വാഹനാപകടങ്ങളും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് അറിയിച്ചു. 

താപനിലയിലും നേരിയ കുറവ് അനുഭവപ്പെട്ടു. എന്നാൽ, വരും ദിവസങ്ങളിൽ ചൂട് കൂടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Related Post

കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായി

Posted by - Jul 7, 2018, 09:36 am IST 0
കോട്ടയം: കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായതായി പോലീസില്‍ പരാതി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ നല്‍കിയ…

വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Posted by - Dec 14, 2018, 09:14 am IST 0
തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ്…

ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു

Posted by - Dec 11, 2018, 09:31 pm IST 0
തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു. പ്രൊജക്ടര്‍ തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവിടത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങിയത്. കൊച്ചിയില്‍ നിന്ന് പ്രൊജക്ടര്‍…

കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted by - Nov 19, 2018, 10:24 am IST 0
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വേണ്ടി പോയ കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. 14 ദിവസത്തേക്ക് ബിജെപി സംസ്ഥാന ജനറല്‍…

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Posted by - Jun 3, 2018, 09:55 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശത്ത് പടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50…

Leave a comment