കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്

72 0

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ  റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ ഇതുവരെ 80 യൂണിറ്റിന് മേലെ വൈദ്യുതി ഉപഭോഗം കൂടിയിട്ടില്ല. ഇതേ തോതിൽ മുന്നോട്ട് പോയാൽ ഏപ്രിലിൽ വൈദ്യുതി ഉപഭോഗം പ്രതീക്ഷിച്ചതിലുമേറെയാകുമെന്നാണ് വൈദ്യുതി ബോർഡിന്റെ ആശങ്ക.

ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കൂടുന്നതിന് പുറമെ ജലസംഭരണികളിലെ ജലനിരപ്പും താഴ്ന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അഞ്ച് ശതമാനം ജലശേഖരമാണ് കുത്തനെ കുറഞ്ഞത്. മാർച്ച് 24ന് 49.8 ശതമാനമുണ്ടായിരുന്ന പ്രധാനസംഭരണികളിലെ ജലവിതാനം ഇന്നലെ 45ശതമാനത്തിന് താഴെയെത്തി. ഇതോടെ ജലവൈദ്യുതി ഉത്പാദനം കുറയ്ക്കാൻ ബോർഡ് നിർബന്ധിതമായി.

മാർച്ച് ആദ്യം പ്രതിദിനം 23 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോഴത് 19 ദശലക്ഷം യൂണിറ്റ് ആയി കുറച്ചു. ഇതനുസരിച്ച് പുറമെ നിന്ന് കൊണ്ടുവരുന്ന വൈദ്യുതിയുടെ തോത് ഉയർത്തേണ്ടിവന്നു.

പ്രതിദിനം പുറമെ നിന്ന് കൊണ്ടുവരുന്ന വൈദ്യുതിയിൽ എട്ട് ദശലക്ഷം യൂണിറ്റ് അധികം കണ്ടെത്തേണ്ടിവന്നു. സാമ്പത്തികമായി ഇത് വൈദ്യുതി ബോർഡിന് നഷ്ടമുണ്ടാക്കും.

Related Post

നഴ്‌സുമാരുടെ സമരം പിൻവലിച്ചു   

Posted by - Apr 24, 2018, 07:27 am IST 0
ശമ്പള പരിഷ്‌ക്കരണം ഇറക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് നഴ്‌സുമാർ നടത്താനിരുന്ന സമരവും ലോങ്ങ് മാർച്ചും പിൻവലിച്ചു. അടുത്തദിവസം മുതൽ എല്ലാവരും ജോലിയിൽ പ്രവേശിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ…

മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍

Posted by - Dec 29, 2018, 09:18 pm IST 0
ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ഡോ. ശശി തരൂര്‍ എം.പി. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ്…

വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted by - Jul 1, 2018, 12:34 pm IST 0
ചെറുകോല്‍: വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് (14) ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  

ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി

Posted by - Apr 13, 2018, 08:54 am IST 0
ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി മുംബയ്: നാം ഒരു വൃക്ഷത്തൈ നടുമ്പോൾ നാമറിയാതെ തന്നെ ചെയ്യുന്നത് പല തലമുറകളെ സംരക്ഷിക്കുക എന്നതാണെന്നും …

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .

Posted by - Mar 17, 2018, 04:43 pm IST 0
അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു . ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ്…

Leave a comment