അഴിക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണുന്നതിനിടെ കടൽക്ഷോഭത്തിൽ പെട്ട എൻജിനീയറിങ് വിദ്യാർത്ഥി അശ്വനി(20)യുടെ മൃതദേഹം കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാർഡ് പ്രതാപന്റെ ഇടപെടൽ മൂലം തിരയിൽ പെട്ട അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ(24), ബന്ധു അതുല്യ(18) എന്നിവരെ രക്ഷിച്ചിരുന്നു.
ഇവരെ രക്ഷിക്കുന്നതിനിടയിൽ അശ്വനി കൈയിൽ നിന്നും വഴുതി പോകുകയായിയിരുന്നു. അശ്വനിക്ക് വേണ്ടി ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല
