കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്ന് കനകയുടെ സഹോദരന്‍

79 0

മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കനകയുടെ സഹോദരന്‍ ഭരത്ഭൂഷണും ബി.ജെ.പി നേതാക്കളും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കനകദുര്‍ഗ വിശ്വാസിയല്ലെന്നും ഭര്‍തൃവീട്ടിലെ മുറിയില്‍ നിന്ന് പ്രസാദവും മാലയും സാനിറ്ററി നാപ്കിനും പഴയ തുണിയില്‍ ഒരുമിച്ച്‌ കെട്ടിയ നിലയില്‍ കണ്ടെത്തിയെന്നും ഇവര്‍ ആരോപിച്ചു.

കനകദുര്‍ഗയുടെ അമ്മയും സഹോദരനും സി.പി.എമ്മിന്റെയും പൊലീസിന്റെയും ഭീഷണിയിലാണെന്നും കുടുംബത്തിന് ബി.ജെ.പിയുമായി ബന്ധമില്ലെങ്കിലും സംരക്ഷണം നല്‍കുമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍ പറഞ്ഞു. ഭീഷണി തുടര്‍ന്നാല്‍ സി.പി.എം ഗുരുതര ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കനകദുര്‍ഗ തീവ്രചിന്താഗതിക്കാരുടെ ആര്‍പ്പോ ആര്‍ത്തവത്തില്‍ എത്തിപ്പെട്ടതും സംശയാസ്പദമാണ്. സിറ്റിംഗിന് ലക്ഷങ്ങള്‍ വേണ്ട വക്കീലുമാരെ സുപ്രീംകോടതിയില്‍ ഹാജരാക്കിയതിന് പിന്നിലാരെന്നത് തെളിയണം. കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചെന്നത് വ്യാജ പരാതിയാണ്. അയ്യപ്പഭക്തരോടും ഹിന്ദുസമൂഹത്തോടും പരസ്യമായി മാപ്പ് പറഞ്ഞാലേ കനകദുര്‍ഗയെ വീട്ടില്‍ കയറ്റൂ. ശബരിമല ദര്‍ശനത്തില്‍ നിന്ന് കനകദുര്‍ഗയെ പിന്തിരിപ്പിക്കാനുള്ള ശ്രമം കോട്ടയം എസ്.പി ഹരിശങ്കറും സംസ്ഥാന സര്‍ക്കാരുമാണ് പരാജയപ്പെടുത്തിയത് സഹോദരന്‍ ആരോപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രനും പങ്കെടുത്തു.

Related Post

ഫീസടയ്‌ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ  പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി

Posted by - Mar 28, 2019, 06:10 pm IST 0
കരുമാലൂർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ സ്വകാര്യ സ്കൂൾ മാനേജ്മെന്റ് പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിറുത്തിയതായി പരാതി. ഇതിൽ ഒരു കുട്ടി തലകറങ്ങി…

അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാര്‍: ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്

Posted by - Jun 30, 2018, 01:40 pm IST 0
കൊച്ചി: അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാരെന്ന് നടനും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍. അവര്‍ സിനിമയില്‍ സജീവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ എന്നും തകര്‍ക്കാന്‍ ശ്രമിക്കുന്ന…

തുണിക്കടകളിലും ജ്വല്ലറികളിലും ജോലിചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത: സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ 

Posted by - Jul 5, 2018, 07:47 am IST 0
തിരുവനന്തപുരം: തുണിക്കടകളിലും ജ്വല്ലറികളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇത്തരം ജോലിചെയ്യുന്നവരുടെ പ്രധാന പ്രശ്‌നമാണ് നിന്ന് ജോലി ചെയ്യുക എന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ പുതിയ…

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted by - Nov 28, 2018, 12:51 pm IST 0
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സസ്പെന്‍ഷനിലായ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജോക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍…

Leave a comment