കനത്ത മഴ : നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു

112 0

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോഴുള്ളത് 113.05 മീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 38 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇതിന്റെ അഞ്ച് മടങ്ങിലധികം വെള്ളം അണക്കെട്ടിലെത്തിയിട്ടുണ്ട്. ഒരാഴ്ച കൊണ്ട് 1.32 മീറ്ററാണ് ജലനിരപ്പുയര്‍ന്നത്. 2014ലാണ് അണക്കെട്ട് ഇതിനു മുമ്പ് തുറന്നത്. പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ചുള്ളിയാര്‍, മീങ്കര, വാളയാര്‍ അണക്കെട്ടുകളിലും ശക്തമായ മഴയില്‍ ജലനിരപ്പുയരുകയാണ്. തുടര്‍ച്ചയായി മഴ പെയ്തതാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ അണക്കെട്ടിലെ ജലനിരപ്പുയരാന്‍ കാരണം. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. 

അണക്കെട്ടിന്റെ സംഭരണശേഷി കടക്കാന്‍ ഇനി രണ്ട് മീറ്റര്‍ മാത്രം മതി. ജില്ലയിലെ മറ്റ് അണക്കെട്ടുകളും മഴയില്‍ നിറഞ്ഞിട്ടുണ്ട്. 113 മീറ്ററിലധികം ജലനിരപ്പുയര്‍ന്നതോടെ അണക്കെട്ട് തുറക്കുന്നതിന്റെ മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 114 മീറ്ററില്‍ രണ്ടാമത്തെ മുന്നറിയിപ്പും 114.5 മീറ്ററില്‍ മൂന്നാമത്തെ മുന്നയിപ്പും നല്‍കിക്കഴിഞ്ഞാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. കൂടുതല്‍ വെള്ളം ഡാമിലെത്തുന്നത് കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം ഉപകാരപ്പെടുമെന്ന ആശ്വാസത്തിലാണ് അധികൃതര്‍. മംഗലം ഡാമിന്റെ സംഭരണശേഷിക്കനുസരിച്ച്‌ ജലനിരപ്പുയര്‍ന്നതോടെ ഷട്ടറുകള്‍ നേരത്തെ തുറന്നിട്ടുണ്ട്. കനത്ത മഴയില്‍ പാലക്കാട് ജില്ലയിലെ അണക്കെട്ടുകള്‍ നിറഞ്ഞ് തുടങ്ങി.

Related Post

എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

Posted by - Nov 16, 2018, 09:54 am IST 0
കൊച്ചി: പ്രതിഷേധം കനക്കുന്നതിനിടെ എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന്…

കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted by - May 29, 2018, 08:33 am IST 0
കെവിന്റെ ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ ഇന്ന് യുഡിഎഫ്, ബിജെപി,ദലിത് സംഘടനകളുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍…

എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ

Posted by - Nov 22, 2018, 09:51 pm IST 0
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ. തിരുവനന്തപുരത്ത് ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം.ഹയര്‍ സെക്കന്ററി പരീക്ഷയും രാവിലെയാണ് നടത്തുക. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 മുതല്‍…

മണ്ണെണ്ണ വയറ്റില്‍ ചെന്ന് ഒന്നരവയസ്സുകാരന്‍ മരിച്ചു

Posted by - Jul 10, 2018, 08:50 am IST 0
മണ്ണെണ്ണ വയറ്റില്‍ ചെന്ന് ഒന്നരവയസ്സുകാരന്‍ മരിച്ചു കൊല്ലം: അബദ്ധത്തില്‍ മണ്ണെണ്ണ വയറ്റില്‍ ചെന്ന് ഒന്നരവയസ്സുകാരന്‍ മരിച്ചു. അഞ്ചല്‍ വിളക്കുപാറയില്‍ അഞ്ജു നിവാസില്‍ മനീഷ്‌നാഥ് അഞ്ജു ദമ്പതികളുടെ മകന്‍…

കവിയൂര്‍ പീഡനക്കേസില്‍ പുതിയ നിലപാടുമായി സിബിഐ

Posted by - Dec 17, 2018, 12:50 pm IST 0
കവിയൂര്‍: കവിയൂര്‍ പീഡനക്കേസില്‍ പുതിയ നിലപാടുമായി സിബിഐ. പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് സിബിഐ പറഞ്ഞത്. രണ്ടു വട്ടം അച്ഛന്‍ പീഡിപ്പിച്ചുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് എത്തിയിരുന്നത്.

Leave a comment