കനത്ത മഴ: പത്ത് ട്രെയിനുകള്‍ റദ്ദാക്കി

204 0

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സപ്രസ്, കോട്ടയം-എറണാകുളം, എറണാകുളം- കോട്ടയം പാസഞ്ചര്‍, കൊല്ലം- എറണാകുളം മെമു, എറണാകുളം – കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. 

മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് കോട്ടയം വഴി കടന്നുപോകുക.
 

Related Post

ശബരിമലയില്‍ 51 യുവതികള്‍ ദർശനം നടത്തിയെന്ന് ദേവസ്വംമന്ത്രി

Posted by - Jan 18, 2019, 01:21 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ എത്തിയെന്ന് സ്ഥിരീകരിച്ച്‌ ദേവസ്വംമന്ത്രി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 51 പേരാണ് ശബരിമല കയറാന്‍ എത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. പത്തിനും…

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Posted by - May 29, 2018, 11:33 am IST 0
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 13, 2018, 08:16 am IST 0
തിരുവനന്തപുരം: വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിന്‍ വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.…

ശബരിമല കേസ് ; സംസ്ഥാന സർക്കാരിന് തിരിച്ചടി

Posted by - Mar 25, 2019, 02:27 pm IST 0
ന്യൂഡൽഹി: ശബരിമല കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ശബരിമല കേസിലെ ഹർജികൾ ഹെെക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി.…

 പത്തനംതിട്ടയില്‍ നിന്ന്​ ബംഗളൂരുവിലേക്ക്​ പോയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് മരണം 

Posted by - May 20, 2018, 09:08 am IST 0
ഡിണ്ടിഗല്‍: തമിഴ്​നാട്ടിലെ ഡിണ്ടിഗല്ലിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്​ പേര്‍ മരിച്ചു. പത്തനംതിട്ടയില്‍ നിന്ന്​ ബംഗളൂരുവിലേക്ക്​ പോയ ബസാണ്​ അപകടത്തില്‍പ്പെട്ടത്​. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്​, കൊല്ലം സ്വദേശിയായ ഷാജി…

Leave a comment