തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടിന് ശേഷം അവധി നല്‍കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ചുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. മഴക്കെടുതികള്‍ മൂലം റോഡുകളിലും മറ്റും അപകടസാധ്യത വര്‍ധിക്കാന്‍ ഇടയുള്ളതിനാലുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണിതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്