കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്: കൃഷ്ണന് സീരിയല്‍ നടിയുടെ കള്ളനോട്ട് കേസുമായും ബന്ധം

59 0

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണനും കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനീഷിന്റെയും ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൂട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അനീഷിന് ഒളിവില്‍ കഴിയാന്‍ ഈ സംഘം സഹായം നല്‍കുന്നതായാണ് വിവരം. കൃഷ്ണനേയും കുടുംബത്തേയും നന്നായി അറിയുന്നവരാണ് കൊലയാളികള്‍ എന്ന് പോലീസ് ആദ്യ ഘട്ടത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു. ഈ നിഗമനമാണ് അനീഷിലേക്ക് പോലീസിനെ എത്തിച്ചത്. അനീഷ് മൂന്ന് വര്‍ഷമായി കൃഷ്ണനൊപ്പം കൂടിയിട്ട്. കൃഷ്ണനെ എങ്ങനെ കീഴ്പ്പെടുത്തണമെന്നത് അതുകൊണ്ട് തന്നെ അനീഷിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. 

സീരിയല്‍ നടിയും ബന്ധുക്കളും അറസ്റ്റിലായ കള്ളനോട്ട് കേസുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കള്ളനോട്ട് കേസിലെ മുഖ്യപ്രതിയായ രവീന്ദ്രന് കൊല്ലപ്പെട്ട കൃഷ്ണനുമായും അനീഷുമായും ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ സുഹൃത്തായ ലിബീഷിനൊപ്പം എത്തിയ അനീഷ് ആദ്യം ചെയ്തത് വീട്ടിലെ ഫ്യൂസ് ഊരുകയായിരുന്നു. കൃഷ്മനെ വീടിന് വെളിയില്‍ എത്തിക്കാന്‍ കൃഷ്ണന്‍റെ അരുമകളായ ആടിുകളില്‍ ഒന്നിനെ ക്രൂരമായി ആക്രമിച്ചു. ശബ്ദം കേട്ട കൃഷ്ണന്‍ വീടിന് വെളിയിലേക്ക് വന്നു.ഇതോടെ അനീഷ് കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പ് കമ്പികൊണ്ട് കൃഷ്ണനെ അടിച്ചുവീഴ്ത്തി. പുറകേ എത്തിയ ഭാര്യ സുശീലയേയും ഇമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ വീഴ്ത്തി.എന്നാല്‍ മകള്‍ ആര്‍ഷ അനീഷിനെ നേരിട്ടത് കമ്പിവടിയുമായിട്ടായിരുന്നു.

മല്‍പ്പിടിത്തതിനിടയില്‍ ആര്‍ഷ അനീഷിന്‍റെ നഖം കടിച്ചെടുത്തു. എന്നാല്‍ ഒടുവില്‍ ആര്‍ഷയേയും അനീഷ് തലയ്ക്ക് അടിച്ചു കൊന്നു. എല്ലാവരും മരിച്ചെന്ന് ഉറപ്പാക്കിയതോടെ വീട്ടില്‍ നിന്ന് 3500 രൂപയുമായി അനീഷും ലിബീഷും ഇറങ്ങി. നേരെ കുളക്കടവില്‍ പോയി കുളിച്ചു. പിന്നീട് അടുത്ത ദിവസമാണ് മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ ഇരുവരും എത്തിയത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ അര്‍ജ്ജുനില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നു. ഇതോടെ കൈയ്യില്‍ കരുതിയ ചുറ്റികകൊണ്ട് അര്‍ജ്ജുന്‍റെ മരണവും ഉറപ്പാക്കി.

പിന്നീട് വീട് മുഴുവന്‍ കഴുകി വൃത്തിയാക്കി വീട്ടിലെ മുഴുവന്‍ സ്വര്‍ണവും പണവും എടുത്ത് സ്ഥലം വിട്ടു. കൃഷ്ണന്‍റെ കൊലയോടെ തന്നിലേക്ക് മന്ത്രസിദ്ധി കൈവന്നോയെന്ന് അനീഷിന് ഉറപ്പിക്കണമായിരുന്നു.അതോടെ തെളിവ് നശിപ്പിക്കേണ്ടെന്ന് അനീഷ് തിരുമാനിച്ചു. കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ അനീഷ് തന്‍റെ വീട്ടില്‍ കോഴിക്കുരുതി നടത്തുകയും ചെയ്തു. കൊലപാതകം കഴിഞ്ഞ് ആറ് ദിവസമായിട്ടും പോലീസ് അന്വേഷിച്ച്‌ വരാതിരുന്നതോടെ മന്ത്രവാദം ഫലിച്ചെന്ന് അനീഷ് ഉറപ്പിക്കുകയും ചെയ്തു.
 

Related Post

പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Posted by - Dec 10, 2018, 10:18 pm IST 0
പത്തനംതിട്ട : പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 23000 മില്ലി ഗ്രാമില്‍ മുകളിലാണ് കോളിഫോ ബാക്ടീരിയയുടെ അളവ് പമ്ബയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള…

കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യത 

Posted by - Sep 26, 2018, 10:18 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്ക് സാദ്ധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍…

ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 12 വരെ നീട്ടി

Posted by - Dec 8, 2018, 08:52 pm IST 0
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 12(ബുധനാഴ്ച) വരെ നീട്ടിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. നിരോധനാജ്ഞയിലെ വ്യവസ്ഥകള്‍ക്കൊന്നും മാറ്റമുണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു. പമ്പ , നിലയ്ക്കല്‍, ഇലവുങ്കല്‍, എന്നിവിടങ്ങളിലാണ്…

ബിജെപി സമരം അവസാനിപ്പിച്ചിട്ടില്ല; പി.എസ്.ശ്രീധരന്‍പിള്ള

Posted by - Dec 2, 2018, 03:12 pm IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം സംബന്ധിച്ച്‌ ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചതായി താന്‍ പറഞ്ഞെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും…

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് തുടരും; സൂര്യാഘാത മുന്നറിയിപ്പ് 10 വരെ

Posted by - Apr 8, 2019, 04:33 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിർദേശം 10 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും…

Leave a comment