സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1 ലിറ്റർ കുപ്പിവെള്ളം 12 രൂപയ്ക്ക് വിൽക്കാനാണ് കുടിവെള്ള നിർമാണ കമ്പിനിയുടെ അസോസിയേഷൻ തീരുമാനം. എന്നാൽ ഇപ്പോൾ 20 രൂപയ്ക്ക് വിളിക്കുന്ന കുപ്പിവെള്ളം 12 രൂപയ്ക്ക് വിറ്റാൽ തങ്ങൾക്ക് ലഭിക്കുന്ന ലാഭത്തിൽ കുറവുണ്ടാകുമെന്നകാരണത്താൽ വ്യാപാരികളും വിതരണക്കാരും ഈ തീരുമാനത്തെ അട്ടിമറിക്കുകയാണ്.
12 രൂപയുടെ കുപ്പിവെള്ളം കടകളിൽ എത്തിച്ചിട്ടും വ്യാപാരികൾ ഇത് 20 രൂപയ്ക്കാണ് വിൽക്കുന്നത് മാത്രമല്ല 12 രൂപയുടെ കുപ്പിവെള്ളത്തിനു പകരം ബഹുരാഷ്ട്ര കമ്പിനിയുടെ 20 രൂപയുടെ കുപ്പിവെള്ളം വിൽക്കാനാണ് വ്യാപാരികൾക്ക് താൽപ്പര്യം.
നിലവിലെ പ്രശ്നം കുപ്പിവെള്ള നിർമ്മാതാക്കളുടെ അസോസിയേഷൻ മന്ത്രി പി.തിലോത്തമനെ അറിയിച്ചു. ഇതിനെത്തുടർന്ന് കുപ്പിവെള്ളത്തിന്ടെ വില നിയമം മൂലം മാറ്റം വരുത്താൻ തയ്യാറെടുക്കുകയാണ്