കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ
1992 മാർച്ച് 27 ഇന് രാവിലെയാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സി ബി ഐ ഉം അന്വേഷണം നാടത്തുകയും വൈദികരായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്‌റ്റർ സെഫി എന്നിവർക്കെതിരെ സിബിഐ കേസ് ചാർജ് ചെയ്യുകയും ചെയ്തു.
2011 ൽ പ്രതികൾ വിടുതൽ ഹർജി നൽകി എങ്കിലും ഫാദർ പുതൃക്കയിലിനെ മാത്രമാണ് കോടതി കുറ്റവിമുക്തനാക്കിയത്. മറ്റു പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവർക്കതിരെ ഇവർക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി കുറ്റങ്ങളാണ് ചാർജ് ചെയ്തിട്ടുള്ളത്.
