കെവിന്റെ കൊലപാതകം : പ്രതികളുടെ മൊഴി പുറത്ത് 

72 0

കോട്ടയം: മര്‍ദനമേറ്റ് അവശനായ കെവിന്‍ വെളളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതാണ് ഈ വിവരം. എന്നാല്‍ നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോയെയും പിതാവ് ചാക്കോയെയും കൂടി ചോദ്യം ചെയ്താലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. നീനുവിനെ കുറിച്ച്‌ വിവരം കിട്ടാതായതോടെ കെവിന്‍ എവിടെയുണ്ടെന്ന അന്വേഷണം തുടങ്ങിയെന്ന് ഇവര്‍ പറഞ്ഞു. അനീഷിന്റെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞാണ് രാത്രിയില്‍ അവിടെ ചെന്നത്. 

നീനുവിനെ കൊണ്ടുവരാനെന്നു പറഞ്ഞാണ് തങ്ങളെ ഷാനു ഒപ്പം കൂട്ടിയതെന്നും ഇവര്‍ പറഞ്ഞു. ഇവര്‍ പറയുന്നത് പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇതൊന്നും മുന്‍കൂട്ടി തയ്യാറാക്കിയവയായിരുന്നില്ലെന്നാണ് മൂവരും പറയുന്നത്. എല്ലാകാര്യങ്ങളും ഷാനൂ പറഞ്ഞതനുസരിച്ചാണ് ചെയ്തത്. മൂന്ന് വാഹനങ്ങളുണ്ടായിരുന്നു. വാഹനത്തില്‍ വച്ച്‌ ഇരുവരെയും മര്‍ദിച്ചതും ഷാനുവാണെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് ഒന്നും അറിയില്ലെന്ന് തീര്‍ത്തുപറഞ്ഞതോടെ അനീഷിനെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടുവെന്നും ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

പുനലൂരില്‍ എത്തിച്ച്‌ വിശദമായി ചോദ്യം ചെയ്താല്‍ നീനു എവിടെയുണ്ടെന്ന് കെവിന്‍ പറയുമെന്ന നിലപാടായിരുന്നു ഷാനുവിന്. മദ്യം ഉളളില്‍ ച്ചെന്നിട്ടും കെവിന്‍ ഒന്നും പറഞ്ഞില്ല. ഇവനെ കൊല്ലില്ല. എല്ലാം കാണാനായി ഇവന്‍ ജീവീക്കണമെന്നും ഷാനു പറഞ്ഞതായി ഇവര്‍ മൊഴി നല്‍കി. തെന്‍മല ഭാഗത്ത് ചെന്നപ്പോള്‍ കെവിന്‍ ഇറങ്ങിയോടിയെന്നും മരിച്ച വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നുമാണ് ഇവരുടെ മൊഴി.

Related Post

ശബരിമലയില്‍ ആചാരലംഘനം റിപ്പോര്‍ട്ട്

Posted by - Nov 10, 2018, 03:32 pm IST 0
കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു . ശബരിമല ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുന്നത്…

ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Nov 24, 2018, 01:12 pm IST 0
തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78.54 രൂപയും…

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted by - Nov 28, 2018, 12:51 pm IST 0
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സസ്പെന്‍ഷനിലായ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജോക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 5, 2018, 06:44 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ്…

ആറ്റുകാൽപൊങ്കാല ഇന്ന് 

Posted by - Mar 2, 2018, 03:04 pm IST 0
ആറ്റുകാൽപൊങ്കാല ഇന്ന്  തലസ്ഥാനനഗരിയിൽ ഇന്ന് ഭക്തജനങ്ങളുടെ തള്ളിക്കയറ്റം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് അനുഗ്രഹം നേടാൻ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഇന്ന് തലസ്ഥാനത്തേക്ക് എത്തിയത് . 10.15 – ന്…

Leave a comment