ന്യഡല്‍ഹി: കെ.എം.ഷാജിയെ അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അപ്പീല്‍ തീരുമാനം വരും വരെയാണ് സ്റ്റേ. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. പക്ഷെ വോട്ട് ചെയ്യാനാകില്ല. ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി.
