കോഴിക്കോട്: താമരശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ടാക്സി ഡ്രൈവര്‍ മലപ്പുറം പുളിക്കല്‍ സ്വദേശി റഫാന്‍ (25) ആണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഓട്ടോ ടാക്സിയില്‍ ഉണ്ടായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശി കലേഷ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കും ബസ്സിലുണ്ടായിരുന്ന രണ്ടുപേര്‍ക്കുമാണ് പരുക്ക്. സാരമായി പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ പുല്ലാഞ്ഞിമേട് ആയിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ എതിരെ വന്ന ഓട്ടോ ടാക്‌സി ഇടിക്കുകയായിരുന്നു.
