പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വേണ്ടി പോയ കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. 14 ദിവസത്തേക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.കെ സുരേന്ദ്രനെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് അടുത്തതും അറസ്റ്റ് ചെയ്തതും .കൊട്ടാരക്കര സബ്ബ് ജയിലില്‍ കഴിയുന്ന കെ. സുരേന്ദ്രനെ ഈ മാസം മുപ്പതു വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത് .
