കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം

126 0

കൊച്ചി: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ചിത്തിര ആട്ട വിശേഷ ചടങ്ങിനു ശബരിമലയില്‍ എത്തിയ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് സുരേന്ദ്രനു ജാമ്യം ലഭിച്ചിരിക്കുന്നത്.

പത്തനം തിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉപാധികളോടു കൂടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നീ ഉപാധികളും കോടതി മുന്നോട്ടു വെച്ചു.

തുറന്ന കോടതിയിലാണ് വിധി പറഞ്ഞത് .ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പു ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രനു ജയിലില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളു.

Related Post

രക്താഭിഷേകത്തിനെതിരേ മന്ത്രി കടകം പള്ളി സുരേന്ദ്രൻ

Posted by - Mar 9, 2018, 08:16 am IST 0
രക്താഭിഷേകത്തിനെതിരേ മന്ത്രി കടകം പള്ളി സുരേന്ദ്രൻ  കാളിയൂട്ട് മഹോത്സവത്തിൽ മനുഷ്യരക്തം കൊണ്ട് കാളിക്ക് രക്താഭിഷേകം നടത്താൻപോകുന്ന ക്ഷേത്രം തന്ത്രിക്കും ഭാരവാഹികൾക്കും എതിരെയാണ് മന്ത്രി രംഗത്തുവന്നിട്ടുള്ളത്. ഇതിനെതിരെ മന്ത്രിയുടെ…

വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

Posted by - Apr 24, 2018, 08:29 am IST 0
മാവേലിക്കര: വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. തെക്കേക്കര പല്ലാരിമംഗലത്ത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു(50), ഭാര്യ ശശികല(42)…

തൃശൂരിൽ യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് 

Posted by - Apr 5, 2019, 10:50 am IST 0
ചിയാരത്ത്: തൃശൂർ ചീയാരത്ത് യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഒൻപത് മണി വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിക്ക് പാറമക്കാവ്…

വ്യാജ ഫേസ്‌ബുക്ക് പേജ് സൃഷ്ടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കലക്ടര്‍ 

Posted by - Jul 18, 2018, 08:02 am IST 0
കൊച്ചി: മഴ ഒന്നു കുറഞ്ഞതോടെ അവധികള്‍ പിന്‍വലിക്കുമോ എന്ന് ആശങ്കയില്‍ കളക്ടറുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി സ്വയം അവധി പ്രഖ്യാപിച്ചവര്‍ക്ക് പണി വരുന്നു. വ്യാജമായി പേജ് സൃഷ്ടിച്ചവര്‍ക്കെതിരെയും…

അഭിമന്യുവധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Posted by - Jul 6, 2018, 01:25 pm IST 0
കൊച്ചി: അഭിമന്യുവധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്‍റെ അന്വേഷണം ശരിയായദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രതികളേക്കുറിച്ച്‌ കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സിറ്റിപോലീസ്…

Leave a comment