കെ സ് ർ ടി സി ബസ് ലേബർറൂമായി
കോഴിക്കോട് ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ആദിവാസി യുവതി ആൺകുഞ്ഞിന് ജന്മം നൽകി. വയനാട്ടിൽ വച്ചാണ് ഈ അപൂർവ സംഭവം നടന്നത്. രാവിലെ 9.30 ആയിരുന്നു സംഭവം.
രക്ത സമ്മർദ്ദം മൂർച്ഛിച്ചതുമൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇവർ കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് തിരിക്കെയാണ് സംഭവം തുടർന്ന് അമ്മയും കുട്ടിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കലക്റ്റർ അടിയന്തിര സഹായമായി 5000 രൂപയും അനുവദിച്ചു
