കേരളം സന്ദര്‍ശിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ബ്രിട്ടന്റെയും അമേരിക്കയുടെയും ജാഗ്രത നിര്‍ദേശം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തിലാണിത് . കേരളത്തിലെ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരന്തരം വിലയിരുത്തണമെന്ന് കേരളം സന്ദര്‍ശിക്കാനൊരുങ്ങുന്ന പൗരന്‍മാര്‍ക്ക് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി.
